റമദാൻ മാസത്തിൽ സൂപ്പർമാർക്കറ്റുകളിൽ 10,000-ത്തിലധികം അവശ്യ പലചരക്ക് സാധനങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

ആഗോളതലത്തിൽ മികച്ച രീതികൾക്ക് അനുസൃതമായി വിപണി ന്യായവും, വില സ്ഥിരതയും ഉറപ്പാക്കുന്നതിന് യുഎഇ ശക്തമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ സുൽത്താൻ അഹമ്മദ് ദർവിഷ് പറഞ്ഞു.

Feb 25, 2025 - 21:05
 0
റമദാൻ മാസത്തിൽ സൂപ്പർമാർക്കറ്റുകളിൽ 10,000-ത്തിലധികം അവശ്യ പലചരക്ക് സാധനങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

അബുദാബി: റമദാൻ മാസത്തിൽ സൂപ്പർമാർക്കറ്റുകളിൽ 10,000-ത്തിലധികം അവശ്യ പലചരക്ക് സാധനങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇതുവഴി യുഎഇയിലെ ഉപഭോക്താക്കൾക്ക് ഏകദേശം 35 മില്യൺ ദിർഹം ലാഭിക്കാൻ കഴിയുമെന്ന് യുഎഇ മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിലെ ഷോപ്പർമാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനായി, ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് വിപുലമായ റമദാൻ കിഴിവുകൾ ആരംഭിക്കുന്നതിനായി പ്രധാന റീട്ടെയിലർമാരുമായി മന്ത്രാലയം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രാലയം അറിയിച്ചു.

കൂടാതെ, ദിവസേനയുള്ള പുതിയ ഉൽ‌പന്ന ഇറക്കുമതി സ്ഥിരതയോടെ തുടരുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുബായിയുടെ അൽ അവീറിലെ സെൻട്രൽ മാർക്കറ്റിൽ കുറഞ്ഞത് 15,000 ടൺ പഴങ്ങളും, പച്ചക്കറികളും എത്തുന്നു. അബുദാബി വ്യാപാരികൾ പ്രതിദിനം 6,000 ടൺ ഇറക്കുമതി ചെയ്യുന്നു. വിതരണക്ഷാമം തടയുന്നതിനും, രാജ്യത്തുടനീളം മത്സരാധിഷ്ഠിത വില നിലനിർത്തുന്നതിനുമാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

റമദാന് മുന്നോടിയായി ഉപഭോക്തൃ സംരക്ഷണവും, വിപണി സ്ഥിരതയും നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്, ന്യായമായ വിലനിർണ്ണയം ഉറപ്പാക്കുന്നതിനും, വിപണി ചൂഷണം തടയുന്നതിനും അവശ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം നിലനിർത്തുന്നതിനുമുള്ള നിരവധി സംരംഭങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

ആഗോളതലത്തിൽ മികച്ച രീതികൾക്ക് അനുസൃതമായി വിപണി ന്യായവും, വില സ്ഥിരതയും ഉറപ്പാക്കുന്നതിന് യുഎഇ ശക്തമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ സുൽത്താൻ അഹമ്മദ് ദർവിഷ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow