ലോക ആദിവാസി ദിനം: ഐത്തമ്മ ബായിയെ ആദരിച്ചു

Aug 9, 2026 - 21:51
 0
ലോക ആദിവാസി ദിനം: ഐത്തമ്മ ബായിയെ ആദരിച്ചു

പനത്തടി: ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് പനത്തടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിലെ മാപ്പിളച്ചേരി ഊരിലെ മുതിർന്ന അംഗം ഐത്തമ്മ ബായിയെ ആദരിച്ചു.

പ്രകൃതിയെയും മണ്ണിനെയും മരങ്ങളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഗോത്രവർഗ ജനതയുടെ പാരമ്പര്യവും സംസ്കാരവും നാടിന് എന്നും അഭിമാനമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ഐത്തമ്മ ബായിയുടെ വസതിയിൽ നടന്ന ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജെ. ജെയിംസ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. എ.ഡി.എസ്. പ്രസിഡന്റ് കാവ്യ അനീഷ്, മുൻ വാർഡ് മെമ്പർ എം. ബി. ശാരദ, എ.ഡി.എസ്. അംഗം രമ്യ സുരേന്ദ്രൻ, സി. എം. നാരായണൻ, അമ്മിണി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow