വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ അറസ്റ്റിൽ.

Feb 27, 2025 - 14:01
Feb 27, 2025 - 14:04
 0
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ അറസ്റ്റിൽ.

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഫാനെ അറസ്റ്റ് ചെയ്തത്. പാങ്ങോട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത് പാങ്ങോട് എസ്ഐയുടെ സംഘം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി അഫാൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാളെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രതിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് ആശുപത്രിയിൽ അറിയിച്ചു. അഫാൻ്റെ കുടുംബത്തിന് പണം നൽകിയവരുടെ മൊഴിയും പോലീസ് എടുത്തിരുന്നു. പരിക്കേറ്റ ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാൻ്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിൻ്റെ ശ്രമം.

What's Your Reaction?

like

dislike

love

funny

angry

sad

wow