പതിനാലുകാരിയെ പീഢിപ്പിച്ച അസം സ്വദേശി അറസ്സിൽ.

Feb 27, 2025 - 13:51
 0
പതിനാലുകാരിയെ പീഢിപ്പിച്ച അസം സ്വദേശി അറസ്സിൽ.

കോഴിക്കോട്: 14 കാരിയെ പീഡിപ്പിച്ച അസം സ്വദേശി ഗൊളാബ് ഹുസൈനെ (20)വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ അസം സ്വദേശിനിയെ ജനുവരിയിൽ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. പ്രതിയുടെ മുക്കത്തുള്ള താമസസ്ഥലത്തായിരുന്നു പീഡനം. പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ അവളുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പീഡനം നടന്നത്. ഈ മാസം 23ന് കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്തേക്ക് കൊണ്ടുവന്ന് പെൺകുട്ടിയെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു . ഇതോടെയാണ് യുവാവിന്റെ ബ്ലാക്ക് മെയിലിംഗ് പുറത്തായത്. വിവരം അറിഞ്ഞ പോലീസ് കേസെടുക്കുകയായിരുന്നു. ആറാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow