സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് പാൻമസാല കടത്ത്; വിദ്യാനഗറിൽ, 21,873 പാക്കറ്റ് പാൻ മസാല പിടികൂടി
കാസർകോട്: സംസ്ഥാനത്ത് വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വിദ്യാനഗർ പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ നിരോധിത പുകയില ഉത്പന്ന ശേഖരം പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് കാറിൽ കടത്തുകയായിരുന്ന 21,873 പാക്കറ്റ് നിരോധിത പാൻമസാലയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ മധൂർ പട്ല ലക്ഷംവീട് കോളനിയിലെ ഇബ്രാഹിം ബാദുഷ് (36) പോലീസ് കസ്റ്റഡിയിലായി.
പ്രതിയിൽ നിന്ന് നിരോധിത പാൻമസാല ശേഖരത്തിനൊപ്പം കടത്തിനായി ഉപയോഗിച്ച കാറും അനുബന്ധത്തിലൂടെ ലഭിച്ചതായി കരുതുന്ന പണവും പോലീസ് പിടിച്ചെടുത്തു.
വിദ്യാനഗർ സബ് ഇൻസ്പെക്ടർ അനൂപിൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ ഉമേഷൻ, സിപിഒമാരായ രമേശ്, നജേഷ്, ബിനു എന്നിവർ സ്റ്റേഷൻ പരിധിയിൽ പ്രത്യേക വാഹന പരിശോധന നടത്തി. നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. പട്ല സ്കൂളിന് സമീപം റോഡരികിൽ സംശയാസ്പദമായി നിർത്തിയിരുന്ന കാർ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കാറിൻ്റെ ചില്ലിലൂടെ പരിശോധിച്ചപ്പോൾ അകത്ത് ചാക്കുകെട്ടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡോഗ് സ്ക്വാദിൻ്റെ സഹായം തേടി. തുടർന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സുജിത്ത്, അനീഷ് എന്നിവരും 'ക്രിസ്റ്റിന' എന്ന നർക്കോട്ടിക് ഡോഗും പരിശോധന നടത്തി. ഡോഗ് ലഹരി സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടുകാരുടെയും പ്രതി സാന്നിധ്യത്തിൽ കാർ തുറന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ കാറിൻ്റെ പിൻസീറ്റിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പാൻമസാല ശേഖരം കണ്ടെത്തി. കൂടാതെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന 1,040 രൂപ ലഹരിയിലൂടെ ലഭിച്ചതാകാമെന്ന് പോലീസ് അറിയിച്ചു
What's Your Reaction?