സ്കൂൾ വേനലവധി; മന്ത്രിക്കു മുന്നിൽ നിർദ്ദേശങ്ങൾ വെച്ച് കാന്തപുരം.

Aug 22, 2025 - 11:21
Aug 22, 2025 - 11:23
 0
സ്കൂൾ വേനലവധി; മന്ത്രിക്കു മുന്നിൽ നിർദ്ദേശങ്ങൾ വെച്ച് കാന്തപുരം.

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ ഇരുത്തി വേനലവധിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നിരത്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള മാസവും സ്കൂളുകൾക്ക് അവധി നൽകാം. വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ രണ്ടു പരീക്ഷയാക്കി ചുരുക്കാം. ഇത് ചർച്ച ചെയ്തു തീരുമാനങ്ങൾ എടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും പരാതികളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. മർക്കയിലെ നവീകരിച്ച ലാബിൻ്റെ കെട്ടിടോദ്ഘാടന ചടങ്ങിലാണ് കാന്തപുരത്തിൻ്റെ പരാമർശം ഉണ്ടായത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി ശിവൻകുട്ടി വിദ്യാഭ്യാസരംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരിലും കൂടിയാലോചന നടത്തുമെന്ന് കാന്തപുരത്തിന് ഉറപ്പ് നൽകി. അന്തിമ തീരുമാനം അതിനു ശേഷം മാത്രമായിരിക്കുമെന്നും ഒരു കമ്മിറ്റിയെ വെച്ച് പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow