കാസർകോട് എ.എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

Aug 22, 2025 - 10:56
 0
കാസർകോട് എ.എസ്.ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ എം മധുസൂദനെ(52) പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹം അവിവാഹിതനാണ്. നീലേശ്വരം സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരൻ കെ എം സഞ്ജീവൻ എ.എസ്.ഐ.യാണ്. അമ്മയുടെ മരണം മധുസൂദനെ അസ്വസ്ഥനാക്കിയെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മധുസൂദൻ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെങ്കിലും മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. ബദിയഡുക്ക,ആദൂർ, കാസർകോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മധുസൂദനന്റെ മരണം സഹപ്രവർത്തകരെ ദു:ഖത്തിലാഴ്ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow