സൗദി പ്രതിരോധ മന്ത്രിയും, യെമൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി.
റിയാദ്: സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ യെമന്റെ പുതുതായി നിയമിതനായ പ്രധാനമന്ത്രി സലീം സാലിഹ് ബിൻ ബ്രൈക്കുമായി കൂടിക്കാഴ്ച നടത്തി.
പ്രാദേശിക സംഭവവികാസങ്ങൾക്കും, യെമനിലെ സ്ഥിതിഗതികൾക്കും പുറമേ സൗദി-യെമൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
“യെമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ യെമൻ സർക്കാരിനുള്ള രാജ്യത്തിന്റെ തുടർച്ചയായ പിന്തുണ ഞാൻ വീണ്ടും ഉറപ്പിച്ചു,” എക്സിലെ ഒരു പോസ്റ്റിൽ ഖാലിദ് രാജകുമാരൻ പറഞ്ഞു.
പ്രധാനമന്ത്രിയായി നിയമിതനായതിന് ശേഷം ബിൻ ബ്രൈക്കിന് സൗദി നേതൃത്വത്തിന്റെ ആശംസകൾ നേർന്നതിനൊപ്പം, അദ്ദേഹത്തിന്റെ വിജയത്തിനും യെമൻ ജനതയുടെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായുള്ള അവരുടെ പ്രതീക്ഷകളും അദ്ദേഹം അറിയിച്ചു.
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ശനിയാഴ്ച ധനമന്ത്രി ബിൻ ബ്രൈക്കിനെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്തിരുന്നു.
What's Your Reaction?