ബലി പെരുന്നാൾ; ഇസ്ലാമിക് സെന്ററിൽ ഇശൽ വിരുന്നൊരുക്കുന്നു.

May 26, 2025 - 18:11
May 26, 2025 - 18:12
 0
ബലി പെരുന്നാൾ; ഇസ്ലാമിക് സെന്ററിൽ ഇശൽ വിരുന്നൊരുക്കുന്നു.

അബുദാബി: അബുദാബി കാസർകോട് ജില്ലാ കെ എം എസ് ഐ ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച എട്ടിന് സന്ധ്യയിൽ അബുദാബി ഇസ്ലാമിക് സെൻ്ററിൽ ഇശൽ വിരുന്ന് സംഘടിപ്പിക്കുന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്, ഇസ്മായിൽ തളങ്കര, ദാനാ റാസിഖ്, പട്ടുറുമാൽ ഫെയിം സിയ സജിൻ, ഡോക്ടർ ഷാസിയ, നാടൻപാട്ട് ഗായകർ സജി, പാറു തുടങ്ങിയ സർഗ്ഗ പ്രതിഭകൾ ഇശൽ വിരുന്നിൽ പാട്ടിൻ്റെ വിസ്മയം തീർക്കും. പരിപാടിയുടെ വിജയത്തിനായി അബ്ദുറഹ്മാൻ ഹാജി (ചെയർമാൻ), പി കെ അഷറഫ് (ജനറൽ കൺവീനർ) അഷറഫ് മൗവ്വൽ (ട്രഷറർ) എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow