അഞ്ച് കിലോ കഞ്ചാവുമായി ഇന്ത്യക്കാരനെ ഒമാനി കസ്റ്റംസ് അറസ്റ്റ് ചെയ്തു.
മസ്ക്കറ്റ്: മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവുമായി ഇന്ത്യക്കാരനെ ഒമാനി കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണ ശ്രമങ്ങളുടെ ഫലമായിട്ടാണ് കഞ്ചാവ് പിടിച്ചെടുത്ത്, പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് കൂടുതൽ അന്വേഷണത്തിന്നായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും, പ്രതിയെ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.
What's Your Reaction?