നവീകരിച്ച അൽ ഐൻ മ്യൂസിയം വീണ്ടും തുറന്നു.

മ്യൂസിയത്തിന്റെ മൊത്തം വിസ്തീർണ്ണം 1,200 ചതുരശ്ര മീറ്ററിൽ നിന്ന് 8,000 ചതുരശ്ര മീറ്ററായിട്ടാണ് വികസിപ്പിച്ചിട്ടുള്ളത്. നൂതന ദൃശ്യ, സംവേദനാത്മക പ്രദർശന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 10 പ്രധാന ഗാലറികൾ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Oct 23, 2025 - 07:35
 0
നവീകരിച്ച അൽ ഐൻ മ്യൂസിയം വീണ്ടും തുറന്നു.

അൽ ഐൻ: ചരിത്രപരവും, സാംസ്കാരികവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിനായി നടത്തിയ വിപുലമായ പുനരുദ്ധാരണ വികസന പദ്ധതിക്ക് ശേഷം അൽ ഐൻ മ്യൂസിയം വീണ്ടുംതുറന്നു. പൈതൃക മ്യൂസിയങ്ങൾക്കായുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി, അത്യാധുനിക സംവേദനാത്മക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന പുരാതന നാഗരികതകളിലൂടെ സന്ദർശകരെ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്ന പുരാവസ്തു ഹാളുകളും മ്യൂസിയത്തിലുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രപരമായ വാസസ്ഥലങ്ങളിൽ നിന്ന് കുഴിച്ചെടുത്ത പുരാവസ്തുക്കൾ, ജബൽ ഹഫീത്, ഖത്താര ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ മൺപാത്രങ്ങൾ, ഇരുമ്പ് അമ്പടയാളങ്ങൾ, കഠാരകൾ എന്നിവ ഇവിടെ പ്രദർശിപ്പിചിട്ടുണ്ട്. മ്യൂസിയത്തിന്റെ മൊത്തം വിസ്തീർണ്ണം 1,200 ചതുരശ്ര മീറ്ററിൽ നിന്ന് 8,000 ചതുരശ്ര മീറ്ററായിട്ടാണ്  വികസിപ്പിച്ചിട്ടുള്ളത്. നൂതന ദൃശ്യ, സംവേദനാത്മക പ്രദർശന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 10 പ്രധാന ഗാലറികൾ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രം, സംരക്ഷണ, പുനരുദ്ധാരണ ലബോറട്ടറികൾ, സംവേദനാത്മക പഠന ഇടങ്ങൾ, ഒരു വായനാ മുറി, കഫേ, ഗിഫ്റ്റ് ഷോപ്പ്, ഒരു താൽക്കാലിക പ്രദർശന ഹാൾ തുടങ്ങിയ സന്ദർശകർക്കും, ഗവേഷകർക്കും വേണ്ടിയുള്ള പുതിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അബുദാബി ഉപ ഭരണാധികാരിയും അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ അബുദാബി സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിരമിച്ച ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സയീദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, നാഷണൽ ആന്റി-നാർക്കോട്ടിക്‌സ് അതോറിറ്റി ചെയർമാനും അബുദാബി പോലീസിലെ പോലീസ് ഹെറിറ്റേജ് ജനറൽ സൂപ്പർവൈസറുമായ ഷെയ്ഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ, അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, നിരവധി ഷെയ്ഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow