മുഖ്യമന്ത്രി നവംബർ എട്ടിന് അബുദാബിയിൽ; വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

Oct 13, 2025 - 21:36
 0
മുഖ്യമന്ത്രി നവംബർ എട്ടിന് അബുദാബിയിൽ; വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ എട്ടിന് അബുദാബിയിലെത്തും. ഒമ്പതിന് ഞായറാഴ്ച വൈകിട്ട് സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കും. സന്ദർശനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു. ലോക കേരളസഭ മെമ്പർ ഇ കെ സലാമിന്റെ അധ്യക്ഷതയിൽ കേരള സോഷ്യൽ സെന്ററിൽ നടന്ന യോഗം ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. റാഷിദ് പൂമാടം, ഹമീദ് ഈശ്വരമംഗലം, സലീം ചിറക്കൽ, ടി കെ മനോജ്, സൂരജ് പ്രഭാകർ, ഡോക്ടർ സുധാകരൻ, ബി എം ഫാറൂഖ്, റോയി ഐ വർഗീസ്, റസ്സൽ മുഹമ്മദ് സാലി, എ കെ ബീരാൻകുട്ടി, ഗഫൂർ എടപ്പാൾ, കെ വി ബഷീർ, അഹമ്മദ് കുട്ടി, അനിൽകുമാർ, നിധിൻ സന്തോഷ് കുമാർ, ടിവി സുരേഷ് കുമാർ, ഡോക്ടർ സുനീഷ്, അഹമ്മദ് മുനവ്വർ, അനിമോൻ രവീന്ദ്രൻ, റസിയ ഇഫ്ത്തിക്കർ, നാസർ വിളഭാഗം, ഡോക്ടർ ജിഷ, പത്മനാഭൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. അഡ്വക്കറ്റ് അൻസാരി സൈനുദ്ദീൻ സ്വാഗതവും, സജീഷ് കുമാർ നായർ നന്ദിയും പറഞ്ഞ ഡോക്ടർ എം എ യൂസഫലിയാണ് മുഖ്യ രക്ഷാധികാരി. വി നന്ദകുമാർ, മുരളീധരൻ, രാജൻ അമ്പലത്തറ, കുഞ്ഞിരാമൻ നായർ, ജയചന്ദ്രൻ നായർ, ബാവ ഹാജി, ടി എം സലിം, റസ്സൽ മുഹമ്മദ് സാലി, പി പത്മനാഭൻ, യേശു ശീലൻ, ബാബു വടകര, എ കെ ബീരാൻകുട്ടി, റോയ് വർഗീസ്, അബ്ദുള്ള ഫാറൂഖി, അബ്ദുറഹ്മാൻ തങ്ങൾ, ഡോക്ടർ സുധാകരൻ, പി പി വർഗീസ്, അബൂബക്കർ, ഷംസുദ്ദീൻ, ജലീൽ പൊന്നേരി, രാംരാജ്, ഓമനക്കുട്ടൻ, മുഹമ്മദ് ഹുസൈൻ (രക്ഷാധികാരികൾ). അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീൻ (ചെയർമാൻ). റാഷിദ് പൂമാടം, ഹമീദ് പരപ്പ, ഇ കെ സലാം, ബഷീർ, ഗഫൂർ എടപ്പാൾ, സത്യബാബു, ചന്ദ്രശേഖരൻ, നിർമ്മൽ ചീയ്യാരത്ത്, സൂരജ് പ്രഭാകർ, ഷുക്കൂർ കല്ലിങ്കൽ, പി എം ഫാറൂഖ്, എം കെ സജീവൻ, രാകേഷ് മൈലപ്രത്, സഫറുള്ള പാലപ്പെട്ടി, സലിം ചോല മുഖത്ത്, പിടി ദാമോദരൻ, മണികണ്ഠൻ, അബൂബക്കർ വെരൂർ, ടി ഹിദായത്തുള്ള, സന്തോഷ് കുമാർ എടച്ചേരി, ടിവി എൻ കുട്ടി, സുരേഷ് തിരുകുളം, ഇന്ദിര തയ്യിൽ, (വൈസ് ചെയർമാൻമാർ). ടി കെ മനോജ് (ജനറൽ കൺവീനർ). കൃഷ്ണകുമാർ (കോർഡിനേറ്റർ). എന്നിവർ ഉൾപ്പെടുന്ന വിപുലമായ സ്വാഗതസംഘമാണ് രൂപവൽക്കരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow