കാഞ്ഞങ്ങാട് പറക്കളായി യിൽ ഭൂതാരാധനയുടെ ചരിത്രശേഷിപ്പുകൾ കണ്ടെത്തി.

Feb 23, 2025 - 11:36
Feb 23, 2025 - 11:39
 0
കാഞ്ഞങ്ങാട് പറക്കളായി യിൽ ഭൂതാരാധനയുടെ ചരിത്രശേഷിപ്പുകൾ കണ്ടെത്തി.

കാഞ്ഞങ്ങാട്: പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്ണൻ്റെ പറമ്പിൽ വീട് നിർമിച്ച് മണ്ണ് മാറ്റുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേർച്ച രൂപങ്ങളും,ഭൂതാരാധനയും. തെളിവുകളും കണ്ടെത്തി. ശങ്കര ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച നിരവധി രൂപങ്ങളാണ്. വിവിധ വസ്തുക്കൾ കണ്ടെത്തിയ കാര്യം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം എ വിദ്യാർത്ഥിയായിരുന്ന ജനമൈത്രി ഓഫീസർ ടിവി പ്രമോദ് അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനും, നെഹ്റു കോളേജിലെ അധ്യാപകനുമായ ഡോക്ടർ നന്ദകുമാർ പ്രസ്തുത രൂപങ്ങൾ 16,17 നൂറ്റാണ്ടുകളിൽ ഉത്തരകേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടി ഉണ്ടാക്കിയ രൂപങ്ങളും, ഭൂതാരാധനയുടെ ശേഷിപ്പുകളുമാണെന്ന് കണ്ടെത്തി. ഇക്കേരി നായരുടെ കാലഘട്ടവുമായി ബന്ധപ്പെട്ടവയായിരിക്കാം നമസ്കാര മുദ്ര കാണിക്കുന്ന രൂപങ്ങളെന്ന് പുരാവസ്തുഗവേഷകൻ അജിത്ത് കുമാർ അഭിപ്രായപ്പെട്ടു. പന്നി, മാൻ, കോഴി, ഞണ്ട്, ആട്, പാമ്പ്, തുടങ്ങിയ ജീവികളുടെ രൂപങ്ങളും, തെയ്യവുമായി ബന്ധപ്പെട്ട അണിയറകളും, തിരുമുടികളുടെ രൂപങ്ങളും, ഒരു മീറ്റർ ഉയരം വരുന്ന നിലവിളക്ക്, വാൾ, കൊടിയിലയുടെ മൂന്നു രൂപങ്ങൾ, അടക്ക, തൃശൂലം, മെതിയടി, എന്നിങ്ങനെ നിരവധി രൂപങ്ങളാണ് മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്. വാർഡ് മെമ്പർ കെ ശൈലജ, ബീറ്റ് ഓഫീസർ ടി വി പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഹാരിസ് എന്നിവരും സ്ഥലം സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow