കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു.

Oct 15, 2025 - 14:15
Oct 15, 2025 - 14:20
 0
കെനിയൻ മുൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു.

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക(80)അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാത സവാരിക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുണ്ട് റെയില ഒടിങ്കയ്ക്ക്. ആറു ദിവസം മുമ്പാണ് അദ്ദേഹം ചികിത്സക്കായി കൂത്താട്ടുകുളത്ത് എത്തിയത്. മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. 2008 മുതൽ 2013 വരെ കെനിയൻ പ്രധാനമന്ത്രിയായിരുന്നു റെയില ഒടിങ്ക.

What's Your Reaction?

like

dislike

love

funny

angry

sad

wow