ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു.
കാഞ്ഞങ്ങാട്: ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തു വയസ്സുകാരി മരിച്ചു. ദാദർ-തിരുനെൽവേലി എക്സ്പ്രസ്സിൽ യാത്ര ചെയ്യവേ കാഞ്ഞങ്ങാട് സ്റ്റേഷനിൽ വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. മാതാവ് മായാവനം ചെല്ലനൊപ്പം മുംബൈയിൽ നിന്ന് മധുരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സാറ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ മറ്റു യാത്രക്കാർ ഇടപെട്ട് കുട്ടിയെ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. രക്തം വന്നതിനെ തുടർന്ന് കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക യായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും, ഹോസ്ദുർഗ് പോലീസും ആശുപത്രിയിൽ എത്തി കുട്ടിയുടെ അമ്മയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മുംബൈയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മുംബൈയിലെ ആശുപത്രിയിൽ കുട്ടിയെ പ്രമേഹ രോഗത്തിന് ചികിത്സിച്ചിരുന്നു. ഇതിന്റെ രേഖകൾ അമ്മ പോലീസിനെ കാണിച്ചു. കുട്ടിയുടെ ചികിത്സാർത്ഥമാണ് ഇവർ കേരളത്തിലേക്ക് വന്നത്. കുട്ടിയുടെ പിതാവ് ചെല്ലൻ മുംബൈയിൽ ജോലി ചെയ്തു വരികയായിരുന്നു. ദമ്പതികൾക്ക് സാറയെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്.
What's Your Reaction?