ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

May 15, 2025 - 22:33
 0
ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

ദുബായ്: ദുബായിലെ അപ്പാർട്ടുമെന്റിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വിതുരയിലെ ബോണക്കാട് സ്വദേശി ആനി മോളുടെ(26) മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി 10:20 നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്, നിയമപരമായ നടപടിക്രമങ്ങളിലും, സ്വദേശത്തേക്ക് കൊണ്ടുപോകൽ സേവനങ്ങളിലും സഹായിച്ച യാബ് ലീഗൽ സർവീസസിന്റെയും ഇൻകാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്ററിന്റെയും എച്ച് ആർ ലോ അബുഅബ്ദുൽ അസീസ്, സിഇഒ സലാം പാപ്പിനിശ്ശേരി, റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം എന്നിവർ പറഞ്ഞു.

മെയ്4 നാണ് ദുബായിലെ ഒരു സ്വകാര്യ ക്രഡിറ്റ് സൈഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ആനിമോളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

പ്രതിയെന്നു സംശയിക്കുന്ന തിരുവനന്തം സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ അനിമോളെ ദുബായിലേക്ക് എത്തിച്ചത് പ്രതിയാണെന്നാണ് പോലീസ് നിഗമനം.

കൊലപാതകത്തിന്ന് ഒരു ദിവസം മുമ്പ് പ്രതി അബുദാബിയിൽ നിന്നും ദുബായിലേക്ക് വന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ഒന്നര വർഷമായി ആനി മോളിവിടെ താമസിച്ചു വരികയായിരുന്നു. 

ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജയകുമാറിന്റെയും, ഗിൽഡയുടെയും മകളാണ് കൊല്ലപ്പെട്ട ആനിമോൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow