സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി.
റിയാദ്: സൗഹൃദ സന്ദർശനത്തിനായി യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റിയാദിലെത്തി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹിസ് ഹൈനസിനെയും, സംഘത്തെയും സൗദി അറേബ്യയുടെ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്വീകരിച്ചു. അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസ്സൻ അൽ സുവൈദി, പ്രസിഡന്റിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് ഓഫീസ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അൽ മസ്രൂയി, സൗദി അറേബ്യയിലെ യുഎഇ അംബാസഡർ ഷെയ്ഖ് നഹ്യാൻ ബിൻ സെയ്ഫ് അൽ നഹ്യാൻ എന്നിവരടങ്ങുന്ന ഒരു പ്രതിനിധി സംഘം സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ട്.
What's Your Reaction?