പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകനെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. അഡൂർ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്രപ്രസാദിനെയാണ് ആദൂർ എസ് ഐ എം സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്. 2022- ഏപ്രിൽ 5-ന്പുലർച്ചെ നാലുമണിയോടെയാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. വെള്ളരിക്കയയിലെ വീട്ടിൽ വെച്ച് 57 കാരനായ ബാലകൃഷ്ണനായിക്കിനെ മകൻ നരേന്ദ്രപ്രസാദിന്റെ ക്രൂരമായ മർദ്ദനത്തിൽ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന്ന് ആദൂർ പോലീസ് കേസ്സെടുത്തുവെങ്കിലും സംഭവത്തിന്നു ശേഷം ഒളിവിൽ പോവുകയായിരുന്നു. 2022 ജൂലൈ 31-ന് കോടതിയിൽ കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പ്രതി കാണാമറയത്തായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിയെ പോലീസ് കെണിയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
What's Your Reaction?