വിവാദങ്ങളിൽപ്പെട്ട ഡെ: തഹസിൽദാർ എ പവിത്രൻ നിര്യാതനായി

Jan 22, 2026 - 09:55
 0
വിവാദങ്ങളിൽപ്പെട്ട ഡെ: തഹസിൽദാർ എ പവിത്രൻ നിര്യാതനായി

നീലേശ്വരം: വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ തീര്‍ത്ഥങ്കര എന്‍കെബിഎം ഹൗസിംഗ് കോളനിയിലെ എ പവിത്രന്‍(56) നിര്യാതനായി. മാവുങ്കാല്‍ സ്വദേശിയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഏതാനും നാളുകളായി പവിത്രന്‍ ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ധന്യ. മക്കള്‍: നന്ദകിഷോര്‍(കണ്ണൂര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), റിഷിക(പത്താംതരം വിദ്യാര്‍ത്ഥി ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശികുമാര്‍, ബാലചന്ദ്രന്‍, സുരേന്ദ്രന്‍, ഉദയഭാനു, പത്മിനി. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിച്ചതിന് വെള്ളരിക്കുണ്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫീസില്‍ വെച്ച് പോലീസ് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് പവിത്രനെ റവന്യൂ മന്ത്രി കെ.രാജന്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തു. ഇതിന്‍റെ അന്വേഷണം നടന്നുവരികയാണ്. ഇതിന് മുമ്പ് കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെതിരെ നവമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തിയതിനും പവിത്രന്‍ സസ്പെന്‍ഷനിലായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow