സിനിമയിൽ ശ്രദ്ധേയനായി നൗഷാദ് റഹ്മാൻ.
നാട്ടിൻ പുറത്തെ നാടക കളരിയിൽ നിന്നും സ്വായത്തമാക്കിയ അഭിനയ പാടവം സിനിമാ മേഖലയിൽ ഗുണം ചെയ്തതായി നൗഷാദ് റഹ്മാൻ വിശ്വസിക്കുന്നു.
ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ യുവ കലാകാരനാണ് നൗഷാദ് റഹ്മാൻ.
കലയെ നെഞ്ചോട് ചേർത്ത് നടക്കുന്ന അഭിനയ നൗഷാദ് റഹ്മാൻ ഇതിനോടകം പ്രശസ്തരായ സിനിമാ പ്രവർത്തകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു.
നാട്ടിൻ പുറത്തെ നാടക കളരിയിൽ നിന്നും സ്വായത്തമാക്കിയ അഭിനയ പാടവം സിനിമാ മേഖലയിൽ ഗുണം ചെയ്തതായി നൗഷാദ് റഹ്മാൻ വിശ്വസിക്കുന്നു. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം,ഡെഡ്, കുടം. ഒരു കുട്ടിച്ചാത്തൻ പടം, ഹെൽമറ്റ്, വൺഹവർ, ആൽമരം, കാട്ടുതീ, തുടങ്ങിയ ഹൃസ്വ ചിത്രങ്ങളിലൂടെ അഭിനയ സാന്നിദ്ധ്യമറിയിച്ച നൗഷാദ് റഹ്മാൻ തൻ്റെ ജീവിത സ്വപ്നമായ സിനിമയിലേക്ക് കാലെടുത്തുവച്ചു. പിന്നെ കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ന് മലയാള സിനിമയിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞ കഴിവുള്ള കലാകാരനാണ് ഈ പയ്യന്നൂർക്കാരൻ.
അന്തരിച്ച സിനിമ, സീരിയൽ നടനായ വി.പി.രാമചന്ദ്രൻ്റെ കൂടെ ഭാരത രഥം, നാലാമത്തെ ആണി, മുഖങ്ങൾ തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ട നൗഷാദ് റഹ്മാൻ എസ്.വി. സജീവൻ്റെ അതിജീവനം, ഗിരിഷ് കുന്നുമ്മലിൻ്റെ ധനയാത്ര, ജയൻ പൊതുവാളിൻ്റെ കൊസ്രാക്കൊള്ളികൾ, സന്തോഷ് മണ്ടൂരിൻ്റെ ബുള്ളറ്റ് ഡയറീസ്, അരുൺ വെൺ പാലയുടെ കർണിക, നൗഷാദ് സഫ്രോണിൻ്റെ പൊറാട്ടുനാടകം, മനോജ് കെ. സേതുവിൻ്റെ കുത്തൂട്ട്, എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
ജഗദീഷ്, സീമ ജി, നായർ പ്രധാന വേഷത്തിലെത്തുന്ന, സംവിധായകൻ റിജുവിൻ്റെ ഫസ്റ്റ് ടേക്ക്, ശ്രീജിത്ത് സംവിധാനം ചെയ്യുന്ന തമിഴ്പടം ബോക്സ്, ഷൈജു പീറ്ററിൻ്റെ റോമ സിക്സ് എയർ റിലീസിന്നായി ഒരുങ്ങി നിൽക്കുന്ന നൗഷാദ് റഹ്മാൻ്റെ പുതിയ പടങ്ങൾ.
എയർ ബോക്സിൽ നായകനും, ഫസ്റ്റ് ടേക്കിൽ ഉപനായകനായും വേഷമിടുന്ന നൗഷാദ് റഹ്മാൻ അഭിനയ രംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമില്ല.
What's Your Reaction?