മടിക്കൈ നന്ദപുരം ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഇന്ന്

Sep 4, 2026 - 06:54
 0
മടിക്കൈ നന്ദപുരം ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം ഇന്ന്

മടിക്കൈ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മടിക്കൈ ആലമ്പാടി നന്ദപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി മഹോത്സവം നടക്കും. വൈകുന്നേരം 4 മണിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക.

ഇതിന്റെ ഭാഗമായി മടിക്കൈ ആലമ്പാടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് വിവിധ കലാപരിപാടികളുടെയും നന്ദപുരം കർമ്മ വാദ്യസംഘത്തിന്റെ ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow