ത്യാഗരാജൻ ചാളക്കടവ് അനുസ്മരണം ഇന്ന്

Sep 4, 2026 - 07:59
 0
ത്യാഗരാജൻ ചാളക്കടവ് അനുസ്മരണം ഇന്ന്

മടിക്കൈ: പ്രശസ്ത സാഹിത്യകാരനും ചാളക്കടവ് മടിക്കൈ കർഷക കലാവേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന ത്യാഗരാജൻ ചാളക്കടവിന്റെ അനുസ്മരണം സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചാളക്കടവ് മടിക്കൈ കർഷക കലാവേദി പരിസരത്ത് നടക്കും.

കർഷക കലാവേദി സെക്രട്ടറി സന്തോഷ് കുമാർ യു.വി. സ്വാഗതം പറയും. കലാവേദി പ്രസിഡന്റ് പി. രാജു അധ്യക്ഷത വഹിക്കും. മുൻ ജില്ലാ പഞ്ചായത്ത് അംഗം ശാരദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ലളിത ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തും.

കെ. രാമചന്ദ്രൻ, സെക്രട്ടറി, സിപിഐ എം ചാളക്കടവ് ബ്രാഞ്ച്, പി. മോഹനൻ, സെക്രട്ടറി, എസ്. തിരുമുമ്പ് വായനശാല ചാളക്കടവ്, ജയേഷ് എം., സെക്രട്ടറി, അഴീക്കോടൻ ക്ലബ് ചാളക്കടവ്, സീന, ചെയർപേഴ്സൺ, മടിക്കൈ സി.ഡി.എസ്. കുടുംബശ്രീ എന്നിവർ പങ്കെടുക്കും.

കർഷക കലാവേദി ജോയിന്റ് സെക്രട്ടറി വിനീത് നന്ദി പറയും.

What's Your Reaction?

like

dislike

love

funny

angry

sad

wow