കാന്തപുരത്തെ പിന്തുണച്ചാൽ പോരാ; മതവിധി നടപ്പാക്കണമെന്ന് ജിഫ്രി തങ്ങൾ.
കോഴിക്കോട്: സ്ത്രീപുരുഷ സംങ്കലനത്തെ എതിർത്തുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചാൽ മാത്രം പോരെന്നും, പരിപാടികളിൽ എല്ലാവരും അത് നടപ്പാക്കണമെന്നും ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു.
ഈ സംഭവങ്ങളുടെ എല്ലാം പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെ സംബന്ധിച്ച് മതവിധി പറഞ്ഞപ്പോൾ അതിനെ ചിലരൊക്കെ പിന്തുണച്ചു എന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരെന്നാണ് എനിക്ക് പറയാനുള്ളത്.
അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണമെന്ന് ഇ കെ വിഭാഗം കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു.
മതവിധി പണ്ഡിതർ പറയും. അത് പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത പല മതവിധിയും പറഞ്ഞിട്ടുണ്ട്. അതിനെയൊക്കെ പരിഹസിക്കുകയും, എതിർക്കുകയും ചെയ്യുന്ന ആളുകൾ തന്നെ ഇവർക്കുള്ള സ്വാർത്ഥ താല്പര്യങ്ങൾ ഒത്തു വരുമ്പോൾ എതിർക്കപ്പെടേണ്ട രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഉപയോഗിക്കാമെന്ന ആയുധം എന്ന നിലയിൽ അതിനെ പിന്തുണക്കുകയാണ്.
അവരോട് പറയാനുള്ളത് പിന്തുണച്ചാൽ പോരെന്നും, നിങ്ങളുടെ സമ്മേളനങ്ങളിലും, മറ്റുള്ള കാര്യങ്ങളിലും ഒക്കെ മതപണ്ഡിതർ പറയുന്ന വിധികൾ പൂർണമായി അംഗീകരിക്കണം എന്നുമാണ്.
പ്രത്യേകിച്ച് ഇതുപോലെയുള്ള മതവിധികളൊക്കെ നടപ്പാക്കാൻ കൂടി ശ്രമിക്കണം എന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും ലീഗിനെ പരോക്ഷമായി വിമർശിച്ച് ജിഫ്രി തങ്ങൾ പറഞ്ഞു.
What's Your Reaction?