കുവൈറ്റ് മദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ച 13 പേരിൽ കണ്ണൂർ സ്വദേശിയായ യുവാവും. കണ്ണൂർ ഇരിണാവിലെ പൊങ്കാരം സച്ചിൻ ആണ്(31) മരിച്ചത്. നേരത്തെ മരിച്ചവരിൽ അഞ്ച് മലയാളികൾ ഉൾപ്പെട്ടതായി വാർത്തയുണ്ടായിരുന്നുവെങ്കിലും കുവൈത്തി അധികൃതരോ, ഇന്ത്യൻ എംബസിയോ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നിർമ്മാണ കേന്ദ്ര നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 63 പേർ ചികിത്സ തേടിയെത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരുടെ ചിലരുടെ നില അതീവ ഗുരുതരമാണ്. ജലീബ്, അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹമ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിൽ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത് സമ്പൂർണ്ണ മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജ മദ്യം നിർമ്മിച്ചു വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?