ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസിയുടെ രണ്ട് വയസ്സുള്ള മകൻ മരിച്ചു.
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പ്രവാസിയുടെ രണ്ട് വയസ്സുള്ള മകൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞു നിൽക്കേണ്ട സന്ദർശന കാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ സങ്കടക്കടലിലാഴ്ത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാറു തട്ടിയാണ് മരണം. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
What's Your Reaction?