നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍.

വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ലഹരി കച്ചവടം നടത്തി വന്നത്. ഇയാളില്‍ നിന്ന് 32 ഗ്രാം എം.ഡി.എം.എ യും 75,000 രൂപയും, കഞ്ചാവും പിടികൂടി.

Feb 18, 2025 - 13:40
 0
നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍.

തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഐ ടി എഞ്ചിനീയര്‍ പിടിയില്‍. ടെക്‌നോപാര്‍ക്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി (27) ആണ് കഴക്കൂട്ടം എക്‌സൈസിന്റെ പിടിയിലായത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റാ എഞ്ചിനീയറാണ് പിടിയിലായ മിഥുന്‍ മുരളി. വീട് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ലഹരി കച്ചവടം നടത്തി വന്നത്. ഇയാളില്‍ നിന്ന് 32 ഗ്രാം എം.ഡി.എം.എ യും 75,000 രൂപയും, കഞ്ചാവും പിടികൂടി.

ഐടി പ്രൊഫഷണലുകള്‍ക്കും മറ്റുമായി വില്‍ക്കാനായി ബാംഗ്‌ളൂരില്‍ നിന്നാണ് നിരോധിത ലഹരി വസ്തുക്കള്‍ വാങ്ങി എത്തിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയതാണ് 75,000 രൂപയെന്ന് എക്‌സൈസ് പറഞ്ഞു.

സാധാരാണക്കാര്‍ക്ക് വില്പന നടത്താത്തതിനാല്‍ ഇയാളെ പിടികൂടാനായി നിരവധി തവണ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. മണ്‍വിളയില്‍ എം.ഡി.എം.എ. വില്‍ക്കാനായി എത്തിയപ്പോഴാണ് ഇയാള്‍ കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow