പ്രവാസികൾക്ക് പുതിയനിയമം; എക്സിറ്റ് പെർമിറ്റ് ഇല്ലാതെ കുവൈറ്റിന് പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ല.
കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ വിദേശയാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽ നിന്ന് ഔദ്യോഗിക എക്സിറ്റ് പെർമിറ്റ് നേടേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തമാസം ആദ്യം പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നടപടി തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രവാസികളുടെ മൊബിലിറ്റിയുടെ മേൽനോട്ടം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഒന്നാം ഉപ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച മന്ത്രി തല സർക്കുലറിലൂടെയാണ് ഈ തീരുമാനം ഔദ്യോഗികമായി നടപ്പിലാക്കിയത്. എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിനു മുമ്പ് എക്സിറ്റ് പെർമിറ്റ് നേരിടണമെന്ന് നിർദ്ദേശം പറയുന്നു. ഈ നിയന്ത്രണം നടപ്പിലാക്കുന്നതിന് എക്സിറ്റ് പെർമിറ്റുകളിൽ തൊഴിലാളിയുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാതീയതി, ഗതാഗത രീതി എന്നിവ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ വ്യക്തമാക്കി. പ്രോസസിംഗ് കാര്യക്ഷമമാക്കുന്നതിനും,, കൃത്യത നിലനിർത്തുന്നതിനും പൂരിപ്പിച്ച പെർമിറ്റ് ഒരു നിയുക്ത ഫ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക്കായി സമർപ്പിക്കണം. പുറപ്പെടലുകൾ നിയമപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഉൾപ്പെട്ട എല്ലാ കക്ഷികളെയും സംരക്ഷിക്കുക, ശരിയായ അറിയിപ്പില്ലാതെ തൊഴിലാളികൾ പോകുന്ന സംഭവങ്ങൾ കുറയ്ക്കുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ജൂലൈ ഒന്നു മുതൽ നിയന്ത്രണം നടപ്പിലാക്കാൻ തുടങ്ങുന്നതിനാൽ തൊഴിലുടമകളും, പ്രവാസി തൊഴിലാളികളും ഈ ആവശ്യകത കർശനമായി പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ അഭ്യർത്ഥിക്കുന്നു.
What's Your Reaction?