മുംബൈയിൽ കെട്ടിടത്തിന്ന് തീ പിടിച്ച് നാല് മലയാളികൾക്ക് ദാരുണാന്ത്യം.

Oct 21, 2025 - 10:24
Oct 21, 2025 - 11:28
 0
മുംബൈയിൽ കെട്ടിടത്തിന്ന് തീ പിടിച്ച് നാല് മലയാളികൾക്ക് ദാരുണാന്ത്യം.

മുംബൈ: നവീ മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉണ്ടായ നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ(44), ഭാര്യ പൂജ രാജൻ(39), ഇവരുടെ ആറു വയസ്സുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ മരിച്ച മലയാളികൾ. കമല ഹരിലാൽ ജയൻ(84) ആണ് മരിച്ചത്. രാഹേജ റെസിഡൻസിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നില വരെ തീ പടർന്നു. പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രണവിധേയമാക്കി. 15 വരെ ആളുകളെ രക്ഷപ്പെടുത്തിയതായി ചീഫ് ഫയർ ഓഫീസർ പുരുഷോത്തം ജാദവ് പറഞ്ഞു. പരിക്കേറ്റവരെ ഫോർട്ടിസ്, ഹിരാനന്ദാനി, എംജിഎം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വാശിയിലെ ആശുപത്രിയിലേക്ക് മാറ്റി. നവീൻ മുംബൈയിൽ ടയർ വ്യാപാര സ്ഥാപനം നടത്തുന്ന രാജൻ്റെ മകളാണ് മരണപ്പെട്ട പൂജ.

What's Your Reaction?

like

dislike

love

funny

angry

sad

wow