ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല. ആക്സിയം 4 ന്റെ വിക്ഷേപണം ഇന്ന്.

Jun 25, 2025 - 07:30
 0
ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല. ആക്സിയം 4 ന്റെ വിക്ഷേപണം ഇന്ന്.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാം ശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12:1ന് നടക്കുമെന്ന് നാസ അറിയിച്ചു. സെന്ററിൽ നിന്ന് സ്പേസ് എക്സ് 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യസംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. 14 ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷമിടുന്നത്. ശുഭാംശ ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്ര നോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർകാപ്പു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow