വിമാനദുരന്തം; മുഴുവൻ യാത്രക്കാരും മരിച്ചു.
അഹമ്മദാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായി അഹമ്മദാബാദ് വിമാനാപകടം. വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 യാത്രക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. മേഘാനിനഗറിന് സമീപം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിലാണ് ജനവാസ മേഖലയിൽ വിമാനം തകർന്നുവീണത്. ഉച്ചക്ക് ഒന്നരയോട് കൂടിയായിരുന്നു അപകടം നടന്നത്.ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.ദുരന്തത്തിൽ ഒരു മലയാളി യുവതിയും മരണപ്പെട്ടിട്ടുണ്ട്. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത്. യുകെയിൽ നഴ്സായിരുന്നു രഞ്ജിത. അവധി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തം.
What's Your Reaction?