ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്.

Aug 18, 2025 - 13:56
Aug 18, 2025 - 14:00
 0
ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്.

തൃശൂർ: സ്വാമി ശാശ്വാതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീ നാരായണഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു. എസ് എൻ ഡി പി യോഗം മുൻ പ്രസിഡൻ്റ് അഡ്വക്കറ്റ് സി കെ വിദ്യാസാഗർ ചെയർമാനും, മുൻ രാജ്യസഭ എംപി സി ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോക്ടർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര നിർവ്വഹണം നടത്തിയത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി കേരളീയ സാമൂഹിക പരിസരത്ത് സജീവ സാന്നിധ്യമാണ് ശ്രീ കാന്തപുരം എപി അബൂബക്കർ മുസ്‌ലാർ. സ്വാതന്ത്ര്യപൂർവ്വ മലബാറിലെ അതിസാധാരണമായ ഒരു കർഷക കുടുംബത്തിൽ ജനിച്ച ആഗോള അംഗീകാരം നേടിയ മുസ്ലിം പണ്ഡിതൻ എന്ന നിലയിലുള്ള വളർച്ച അത്ഭുതകരവും, അനിതര സാധാരണവും, മുൻ മാതൃക ഇല്ലാത്തതുമാണ്. മുസ്ലിം മതപണ്ഡിതൻ സമുദായ നേതാക്കൾ തുടങ്ങിയ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്ലീം സാമൂഹികതയുടെ സ്വഭാവം നിർണ്ണയിച്ചതിൽ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട് ആധുനിക കേരളത്തിൻ്റെ രൂപീകരണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർത്തെഴുന്നേൽപ്പ് സാധ്യമാക്കുന്നതിൽ അദ്ദേഹം നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണ്. ആധുനികതയെയും സമന്വയിപ്പിച്ചുകൊണ്ട് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രൂപപ്പെടുത്തിയ സവിശേഷമായ കേരളീയ മുസ്ലിം വികസന മാതൃക ഇന്നു പല ഇന്ത്യൻ സംസ്ഥാനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കുന്നു കൊണ്ടിരിക്കുന്നതിൻ്റെ പൊരുളും മറ്റൊന്നല്ല. ഇസ്ലാമിൻ്റെ ധർമ്മശാസ്ത്ര ബോധ്യങ്ങളിൽ നിന്നുകൊണ്ട് തന്നെ ഇത്ര സമൂഹങ്ങളുമായുള്ള സാഹോദര്യപൂർണ്ണമായ സഹവർത്തിത്വം സാധ്യമാക്കുക വഴി മലയാള ദേശത്തിൻ്റെ സഹജമായ സൗഹൃദം പാരമ്പര്യത്തെ പ്രോജ്വലിപ്പിച്ച് നിർത്തുകയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചെയ്തത് സ്വന്തം സമുദായത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുമ്പോഴും മറ്റുള്ളവരുടെ ഒരു അവകാശവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ആരെയും വേദനിപ്പിക്കാതിരിക്കാനും അദ്ദേഹം കാണിക്കുന്ന കരുതൽ സമുദായ നേതാക്കൾക്കുള്ള മികച്ച മാതൃകയാണ്. സമുദായത്തിൻ്റെ ശാക്തീകരണത്തിനു വേണ്ടി നടത്തുന്ന മുന്നേറ്റങ്ങളെയും നേട്ടങ്ങളുടെയും ഗുണഫലം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭിക്കത്തക്ക വിധത്തിൽ വിന്യസിക്കാനുള്ളതാണ് ശേഷിയും സന്നദ്ധതയും സാമുദായികത എന്ന ആശയത്തെ തന്നെ പുനർനിർവചിക്കുന്നുണ്ടെന്ന് ജൂറി വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow