അജ്മാനിൽ നിന്നും, അൽ ഐനിലേക്കുള്ള പുതിയ ഇന്റർസിറ്റി ബസ് സർവീസ് മെയ് ഒന്നു മുതൽ ആരംഭിക്കും.

Apr 30, 2025 - 22:32
 0
അജ്മാനിൽ നിന്നും, അൽ ഐനിലേക്കുള്ള പുതിയ ഇന്റർസിറ്റി ബസ് സർവീസ് മെയ് ഒന്നു മുതൽ ആരംഭിക്കും.

അൽഐൻ: മെയ് ഒന്നു മുതൽ അജ്മാനിൽ നിന്ന് അൽ ഐനിലേക്ക് പുതിയ ഇന്റർസിറ്റി ബസ് സർവ്വീസ് ആരംഭിക്കും.

മുസല്ല ബസ് സ്റ്റേഷനും, അൽ ഐൻ ബസ് സ്റ്റേഷനും ഇടയിൽ മെയ് ഒന്ന്‌ വ്യാഴാഴ്ച മുതൽ പുതിയ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.

രണ്ട് ബസ് സ്റ്റേഷനുകളിൽ നിന്നും ദിവസവും നാല് ട്രിപ്പുകൾ ഉണ്ടാകും. അജ്മാനിൽ നിന്ന് അൽ ഐനിലേക്കുള്ള ആദ്യ ബസ് രാവിലെ 8 മണിക്ക് പുറപ്പെടും, രണ്ടാമത്തേത് ഉച്ചയ്ക്ക് 12 മണിക്കും, മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം 4 മണിക്കും അവസാന ട്രിപ്പ് രാത്രി 8 മണിക്കുമായിരിക്കും.

അൽ ഐനിൽ നിന്ന് അജ്മാനിലേക്കുള്ള ബസുകളുടെ സമയക്രമം തിരിച്ചും അതേപടി തുടരും. ആദ്യ ട്രിപ്പ് രാവിലെ 8 മണിക്കും രണ്ടാമത്തേത് ഉച്ചയ്ക്ക് 12 മണിക്കും. മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം 4 മണിക്കും അവസാനത്തേത് രാത്രി 8 മണിക്കുമായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow