അനധികൃത കുടിയേറ്റക്കാരായ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടു പേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു

Apr 30, 2026 - 07:24
 0
അനധികൃത കുടിയേറ്റക്കാരായ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടു പേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാരായ രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടു പേരെ കഴക്കൂട്ടം കാര്യവട്ടം മേനല്ലൂരിലെ ഇരുനില വീട്ടിൽ നിന്ന് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികളായ സുമി, ഈദ് ഖാനൂൺ, കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കടയിലെ സുധീപ്, കർണാടകയിലെ ഡാനിയൽ, വർക്കല സ്വദേശിനി നൗഫിയ, മധുമതി, പശ്ചിമബംഗാളിലെ മൗസ്മി ബസ്വാൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വാടകവീട്ടിൽ നിന്ന് രണ്ട് കാറുകൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപ വാടകയ്ക്ക് ഇരുനില വീട് ഇവർ വാടകയ്ക്ക് എടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow