ക്യൂട്ടിക്ക് ഖത്തർ ഇരുപതാം വാർഷികം അഘോഷിക്കുന്നു

Apr 29, 2026 - 22:12
 0
ക്യൂട്ടിക്ക് ഖത്തർ ഇരുപതാം വാർഷികം അഘോഷിക്കുന്നു

ദോഹ: ക്യൂട്ടിക്ക് ഖത്തർ ‘ഒരു കാസർകോടൻ കൂട്ടായ്മ’യുടെ ഇരുപതാം വാർഷികം വിപുലമായി ജൂൺ ആദ്യവാരത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചു. കൂടാതെ, 2025–2026 അധ്യയന വർഷത്തിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതോ, 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയതോ, കോളേജ് തലത്തിൽ അക്കാദമിക് രംഗത്ത് ഉന്നത വിജയം കൈവരിച്ചതോ ആയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ അനുമോദിക്കാനും യോഗം തീരുമാനിച്ചു.

മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു. അബ്ദുല്ല ത്രീസ്റ്റാർ, ഖാദർ ഉദുമ, ഷഹീൻ എം.പി., ബഷീർ സ്രാങ്ക് എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഹാരിസ് പി.എസ്. നന്ദി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow