ഇൻക്ലൂഷൻ ഇന്റർനാഷണലിന്റെ 18-ാമത് വേൾഡ് കോൺഗ്രസിന് എമിറേറ്റ് ആതിഥേയത്വം വഹിക്കും.
ഷാർജ: സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, 2025 സെപ്റ്റംബർ 15 മുതൽ 17 വരെ നടക്കുന്ന ഇൻക്ലൂഷൻ ഇൻ്റർനാഷണലിൻ്റെ 18-ാമത് വേൾഡ് കോൺഗ്രസിന് എമിറേറ്റ് ആതിഥേയത്വം വഹിക്കും. "നമ്മൾ ഇൻക്ലൂഷൻ ആണ്" എന്ന പ്രമേയത്തിൽ മിഡിൽ ഈസ്റ്റിലും, വടക്കേ ആഫ്രിക്കയിലും ആദ്യമായിട്ടാണ് ഈ സുപ്രധാന പരിപാടി നടക്കുന്നത്. ബൗദ്ധിക വൈകല്യമുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഒത്തുചേരലുകളിൽ ഒന്നാണ്. ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് (എസ്ഐ എച്ച് എസ്), ഇൻക്ലൂഷൻ ഇൻ്റർനാഷണലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ സമ്മേളനം, ഷാർജ ഗവൻമെൻ്റ് മീഡിയ ബ്യൂറോ (എസ് ജി എം ബി) പങ്കാളിയുടെ മാധ്യമ, ലോജിസ്റ്റിക് പിന്തുണയോടെ, ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. 115-ലധികം രാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകർ, കുടുംബാംഗങ്ങൾ, പ്രൊഫഷണലുകൾ, പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 850 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക് മേഖല വ്യാപിച്ചുകിടക്കുന്ന ആഗോള മേഖലകളിൽ നിന്നാണ് ഈ പങ്കാളികൾ എത്തുന്നത്.
What's Your Reaction?