അപകടമേഖലയിൽ ജനകീയ ശുചീകരണ യജ്ഞം നടത്തി

Jul 15, 2026 - 06:35
 0
അപകടമേഖലയിൽ ജനകീയ ശുചീകരണ യജ്ഞം നടത്തി

അമ്പലത്തറ: കോടോംബേളൂർ പഞ്ചായത്തും പുല്ലൂർ-പെരിയ പഞ്ചായത്തും അമ്പലത്തറ പൊലീസ് സ്റ്റേഷനും സംയുക്തമായി കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാനപാതയിലെ അപകടസാധ്യത കൂടുതലുള്ള ഗുരുപുരം മുതൽ ഏഴാം മൈൽ വരെയുള്ള ഭാഗത്ത് ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി നിധിൻരാജ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷത വഹിച്ചു. കോടോംബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, അമ്പലത്തറ സി.ഐ ഷാജു സി. എന്നിവർ സംസാരിച്ചു.

കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് വയമ്പ്, പി.സി. സന്ധ്യ, ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആസൂത്രണസമിതി അംഗങ്ങൾ, ഊരുമൂപ്പന്മാർ, കുടുംബശ്രീ പ്രവർത്തകർ, ഇരിയ മുസ്ലിം ജമാഅത്ത് അംഗങ്ങൾ, ഗുരുപുരം മഹാവിഷ്ണു ക്ഷേത്ര പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, സന്നദ്ധസേന പ്രവർത്തകർ, പ്രദേശവാസികൾ, കോട്ടപ്പാറ സനാതന കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

What's Your Reaction?

like

dislike

love

funny

angry

sad

wow