'ഇക്കണോമി ക്ലാസ് വിത്ത് ബാഗേജ്' പദ്ധതിയുമായി കുവൈറ്റ് എയർവേയ്സ്.

Sep 3, 2025 - 18:23
 0
'ഇക്കണോമി ക്ലാസ് വിത്ത് ബാഗേജ്' പദ്ധതിയുമായി കുവൈറ്റ് എയർവേയ്സ്.

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവെയ്സ് ലഗേജ് ഇല്ലാത്ത എക്കണോമി ക്ലാസ് എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഇത് യാത്രക്കാർക്ക് ചെക്ക്ഡ് ലഗേജിന് പകരം, ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്നു. ചെറിയ ബിസിനസ് യാത്രകൾക്കോ, വലിയ സ്യൂട്ട്ക്കേസുകൾ ആവശ്യമില്ലാത്ത വ്യക്തിഗത യാത്രകൾക്കോ യാത്രക്കാർക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കുവാനുള്ള അവസരമൊരുക്കുന്നുവെന്ന് ചെയർമാൻ അബ്ദുൽ മൊഹ്സൻ അൽ ഫഖാൻ പറഞ്ഞു. യാത്രക്കാർക്ക് 7 കിലോഗ്രാം വരെ ഭാരമുള്ള ഒരു ക്യാബിൻ ബാഗ് കൊണ്ടുവരാനും, ടെർമിനൽ നാല് സെൽഫ് സർവീസ് മെഷീനുകളിൽ നേരിട്ട് ബോർഡിങ് പാസുകൾ നൽകാനും കഴിയും. ടെർമിനൽ പ്രവേശനം സുഗമമായ ചെക്കിൻ നടപടിക്രമങ്ങൾ എന്നിവ മുതൽ ഓൺ ബോർഡ് സുഖസൗകര്യങ്ങൾ, ആധുനിക വിനോദം, ഉയർന്ന നിലവാരമുള്ള ആദിഥ്യം എന്നിവ വരെയുള്ള യാത്രക്കാരുടെ യാത്ര ലളിതമാക്കുന്നതിനുള്ള കുവൈറ്റ് എയർവെസിന്റെ പ്രതിബദ്ധത അൽ ഫഖാൻ ഊന്നി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow