എം ഡി എം എ കേസ്; പ്രതിക്ക് രണ്ടു വർഷം കഠിന തടവും, 20,000 രൂപ പിഴയും വിധിച്ചു
കാസർകോട്: ഉപ്പള ടൗണിൽ നിന്നും 11 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.
ഉപ്പള മണിമുണ്ട ബദറു മൻസിലിലെ ഹാഷിമിന്റെ മകൻ ഷമീർ (41) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം.
2021 ആഗസ്റ്റ് 26-ന് രാത്രി 11.30ഓടെ ഉപ്പള ടൗണിൽ വച്ചാണ് അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ എ. ബാലചന്ദ്രൻ എംഡിഎംഎ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം മഞ്ചേശ്വരം ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ്കുമാർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹനും അഡ്വ. ചിത്രകലയും ഹാജരായി.
What's Your Reaction?