ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സ്കൂൾ അടയ്ക്കുന്നത് 21ന്

Jul 29, 2026 - 12:16
 0
ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ; സ്കൂൾ അടയ്ക്കുന്നത് 21ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13ന് ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകളാണ് ഓഗസ്റ്റ് 13ന് തുടങ്ങുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിക്കും.

രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് 15 മിനിറ്റ് കൂൾ ഓഫ് സമയം അനുവദിക്കും. രാവിലെ 10 മണിയോടെയാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കും മറ്റ് ദിവസങ്ങളിൽ 1.30നും പരീക്ഷ തുടങ്ങും.

എല്ലാ വിഭാഗങ്ങളിലെയും ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 20ന് അവസാനിക്കും. ഓഗസ്റ്റ് 21 പ്രവൃത്തി ദിവസമായിരിക്കും. അന്നേദിവസം സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താം. തുടർന്ന് ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കും.

പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിച്ചാൽ, ആ ദിവസത്തെ പരീക്ഷ ഓഗസ്റ്റ് 21ന് നടത്തും. ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow