കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു

Jul 15, 2026 - 08:03
 0
കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു

മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

What's Your Reaction?

like

dislike

love

funny

angry

sad

wow