കണ്ണീരോർമ്മയായി മിഥുൻ.
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലായിരുന്നു ചടങ്ങുകൾ. വ്യാഴാഴ്ചയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറുമ്പോൾ വൈദ്യുതിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കെട്ടിടത്തോട് ചേർന്ന് സൈക്കിൾ വയ്ക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിർമ്മിച്ചിട്ടുണ്ട്. ഈ ഷെഡ്ഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നി മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ പിടിക്കുമ്പോൾ ഷോ കേൽക്കുകയായിരുന്നു. ഉടൻ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?