കരിപ്പൂരിൽ വിമാനമിറങ്ങിയ യുവതിയിൽ നിന്നും എം ഡി എം എ പിടികൂടി.

Jul 21, 2025 - 09:17
 0
കരിപ്പൂരിൽ വിമാനമിറങ്ങിയ യുവതിയിൽ നിന്നും എം ഡി എം എ പിടികൂടി.

കോഴിക്കോട്: മിഠായി പായ്ക്കറ്റിനൊപ്പം ഒളിപ്പിച്ചു കടത്തിയ ഒരു കിലോയോളം എംഡി എം എ യുമായി യുവതി അറസ്റ്റിൽ. ഒമാനിൽ നിന്ന് കരിപ്പൂരിൽ എത്തിയ പത്തനംതിട്ട വഴിമുറ്റം നെല്ലിവലയിൽ എൻഎസ് സൂര്യ(31) ആണ് പിടിയിലായത്. സൂര്യയിൽ നിന്ന് മയക്കുമരുന്ന് കൈപ്പറ്റാൻ വിമാനത്താവളത്തിൽ എത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ(32), സിപി ഷഫീർ(30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി(37) എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാൻ എത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഗേജിൽ മിഠായി പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡി എം എ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow