കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് ഹൈസ്കൂളിലെ മുൻ അധ്യാപിക ലക്ഷ്മി ടീച്ചർ അന്തരിച്ചു
കാഞ്ഞങ്ങാട്: സൗത്ത് ഗവൺമെന്റ് ഹൈസ്കൂളിലെ വിരമിച്ച അധ്യാപികയായ ലക്ഷ്മി ടീച്ചർ (87) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകിട്ട് നടക്കും.
ഭർത്താവ് പരേതനായ കെ. വി. കുഞ്ഞമ്പു (മുൻ ജില്ലാ സാക്ഷരത ഓഫീസർ).
മക്കൾ: സുധ (റിട്ട. പ്രൊഫസർ, നെഹ്റു കോളേജ്), ഡോ. ഗീത (യു.എസ്.എ.), ഡോ. ജ്യോതി (കാഞ്ഞങ്ങാട്), പരേതയായ ലത.
മരുമക്കൾ: പരേതനായ വി. സുധാകരൻ (മുൻ ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസർ), ഡോ. ഉമാ കുമാരൻ (അമേരിക്ക), ഡോ. എം. പത്മനാഭൻ (റിട്ട. ജില്ലാ ആശുപത്രി).
സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ കക്കാണത്ത് (മുൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്), കുഞ്ഞിക്കണ്ണൻ കക്കാണത്ത് (റിട്ട. അധ്യാപകൻ), കാർത്യായനി (മംഗളൂരു), ശാരദ (ബെംഗളൂരു), ഇന്ദിര (ഡൽഹി), ഹരീന്ദ്രൻ, അഡ്വ. കെ. രാജീവൻ.
What's Your Reaction?