കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ
ബേക്കൽ പോലീസ് നീലേശ്വരത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ബേക്കൽ: വീടിന്റെ വാതിൽ തള്ളിത്തുറന്ന് കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ. ബേക്കൽ പോലീസ് നീലേശ്വരത്തു നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പയ്യന്നൂർ അന്നൂരിലെ രാധാകൃഷ്ണൻ എന്ന വിറകൻ രാധാകൃഷ്ണൻ(52) ആണ് കസ്റ്റഡിയിൽ ഉള്ളത്.
വീട്ടിലെ പൂജാമുറിയുടെ വാതിൽ തിക്കി തുറന്നു വീരഭദ്ര വിഗ്രഹത്തിന്റെ സ്വർണ്ണകിരീടവും ശിവലിംഗത്തിന്റെ സർപ്പ ആഭരണവും പണവും കവരുകയായിരുന്നു. പള്ളിക്കര ബേക്കൽ ഫോർട്ട് ബീച്ച് റോഡിലെ അരലിക്കട്ട എംപി പ്രസാദിന്റെ തറവാട് വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
രണ്ടാഴ്ച മുമ്പായിരുന്നു കവർച്ച രാത്രി പത്തിനും പുലർച്ചെ അഞ്ചു മണിക്കും ഇടയിലായിരുന്നു കവർച്ച. 10 ഗ്രാം വരുന്ന സ്വർണ്ണകിരീടം സർപ്പ ആഭരണത്തിന് പുറമേ 2500 രൂപയും ആണ് കവർന്നത്. ബേക്കൽ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉള്ള പ്രതിക്ക് ഭണ്ഡാര മോഷണമാണ് പ്രധാനം. പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
What's Your Reaction?