കുരങ്ങനെ കാട്ടിത്തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി 11 കാരനെ പീഡീപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും
ചന്തേര: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഹൊസ്ദുർഗ് പോക്സോ കോടതി ജഡ്ജി പി എം സുരേഷ് 30 വർഷം കഠിന തടവും, 35,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക തടവും അനുഭവിക്കേണ്ടതാണ്. ഇടയിലക്കാട്, വലിയപറമ്പ, മാടപ്പള്ളി വീട്ടിൽ ബിന്ദുകുമാർ എന്ന നന്ദനെയാണ് (53) ശിക്ഷിച്ചത്. 2024 മാർച്ച് മൂന്നിന് ഉച്ചയ്ക്ക് 1:15 മണിയോടെ കുരങ്ങിനെ കാണിച്ചു തരാം എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ പോലീസ് ഇൻസ്പെക്ടർ പി മനുരാജാണ്. കേസ് എഴുതിയത് എ എസ് ഐ എൻ എം രമേശനാണ്. പ്രോസിക്യൂഷനു വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
What's Your Reaction?