കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചു.

Oct 20, 2025 - 07:15
 0
കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠിയെ നിയമിച്ചു. നിലവിൽ ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അവർ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കും. ഇന്ത്യൻ ഫോറിൻ സർവീസിന്റെ 2001 ബാച്ചിൽ നിന്നുള്ള കരിയർ നയതന്ത്രജ്ഞയായ പരമിത ത്രിപാഠി നയതന്ത്രത്തിലും, അന്താരാഷ്ട്ര ബന്ധങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെയുള്ള പരിചയസമ്പത്തുണ്ട്. സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി മുമ്പ് സേവനമനുഷ്ഠിച്ച അവർ, പാകിസ്ഥാൻ, ഐക്യരാഷ്ട്രസഭ (2005-2008) ഉൾപ്പെടെ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബ്രസ്സൽസ് (2003-2005), ടോക്കിയോ (2008-2011) എന്നിവിടങ്ങളിലെ സേവനങ്ങളും അവരുടെ വിദേശ നിയമനങ്ങളിൽ ഉൾപ്പെടുന്നു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ പരമിത ത്രിപാഠി ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ പ്രദ്യുമ്നനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അതേസമയം, കുവൈത്തിലെ നിലവിലെ ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക ഉടൻ തന്നെ തന്റെ കാലാവധി പൂർത്തിയാക്കി കെനിയയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി അധികാരമേൽക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow