കോഴിക്കറി ചോദിച്ചതിന് ഏഴു വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു.
മുംബൈ: കോഴിക്കറി ചോദിച്ചതിന് ഏഴു വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോല് കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ പൽ ഘറിലാണ് ക്രൂരസംഭവം നടന്നത്. 10 വയസ്സുള്ള മകളെയും ഇവർ മർദ്ദിച്ചതായി പറയുന്നു. കൊലപാതക കുറ്റത്തിന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് കോഴിക്കറി ആവശ്യപ്പെട്ടതിന് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടികളുടെ നിലവിളികേട്ട് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാശിപദ എന്ന സ്ഥലത്തെ ഒരു ഫ്ലാറ്റിലാണ് പല്ലവി ഗുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടുപകരണങ്ങളും. ചപ്പാത്തിക്കോലും ഉപയോഗിച്ചാണ് മകൻ ചിന്മയ ഗണേഷ് ഗുംഡയെ ഇവർ അടിച്ചു കൊന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?