ചെങ്കളയിൽ വാഹനപരിശോധനയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
കാസർകോട്: ചെങ്കള സന്തോഷ് നഗർ ഭാഗത്ത് കാറിൽ കടത്തിക്കൊണ്ടുവന്ന 1.899 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ കാസർകോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പട്ള സ്വദേശിയായ അബ്ദുൾ റൗഫ്, സുള്ള്യ കോണടുക്ക സ്വദേശിയായ കൗഷിക്, അഡൂർ സ്വദേശിയായ മുഹമ്മദ് ജസിർ എന്നിവരാണ് പിടിയിലായത്. ആൾട്ടോ കാറിൽ മയക്കുമരുന്ന് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ എക്സൈസിന്റെ വലയിലായത്.
കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്. അനീഷ് കുമാർ എം, അഭിലാഷ് കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ അസീസ്, ലിജിൻ ആർ, ഷംസുദ്ദീൻ വി.ടി., അശ്വിൻ എൻ.വി. എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.
പിടിച്ചെടുത്ത എംഡിഎംഎയും വാഹനവും കസ്റ്റഡിയിലെടുത്ത് പ്രതികൾക്കെതിരെ എക്സൈസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
What's Your Reaction?