ചോറ്റാനിക്കരയിൽ 19 കാരിയെ ഗുരുതര അവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ.

പോക്സോ കേസിൽ അതിജീവിതയാണ് പെൺകുട്ടി.

Jan 29, 2025 - 07:52
 0
ചോറ്റാനിക്കരയിൽ 19 കാരിയെ ഗുരുതര അവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ.

ചോറ്റാനിക്കരയിൽ 19 കാരിയെ ഗുരുതര അവസ്ഥയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി കസ്റ്റഡിയിൽ. പെൺകുട്ടി മർദ്ദനത്തിനിരയായി. ആൺ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ മുൻപും തല്ലു കേസിലെ പ്രതിയാണ്. ഇരുവരും തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പോക്സോ കേസിൽ അതിജീവിതയാണ് പെൺകുട്ടി

വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ കയർ മുറുക്കിയതിൻ്റെയും കയ്യിൽ മുറിവേറ്റതിൻ്റെയും പാടുകൾ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow