ജില്ലയിൽ പോലിസ് ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം. ഇ. അനൂപ് കുമാർ ഹോസ്ദുർഗ്ഗിൽ.
കാഞ്ഞങ്ങാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് വരാനിരിക്കെ കാസർകോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം. ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി ഹോസ്ദുർഗ്ഗിൽ നിന്ന് പി അജിത്ത് കുമാറിനെ മാറ്റി നിയമിച്ചു. അമ്പലത്തറ ഇൻസ്പെക്ടറായ കെ പി ഷൈന്നാണ് പുതിയ വിദ്യാനഗർ ഇൻസ്പെക്ടർ. എൻ പി രാഘവനെ മേൽപ്പറമ്പിലും, ചിറ്റാരിക്കാലിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ അമ്പലത്തറയിലും, വിദ്യാനഗറിൽ നിന്ന് യുപി വിപിനെ ബേക്കലിലും മാറ്റി നിയമിച്ചു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂപ് കുമാറിനെ ഹോസ്ദുർഗിലും, അനിൽകുമാറിനെ ബദിയടുക്കയിലും, എം വി വിഷ്ണുപ്രസാദിനെ ആ ദൂരത്തും നിയമിച്ചു. ബേക്കലിൽ നിന്ന് എം വി ശ്രീദാസിനെ ചീമേനിയിലും മാറ്റി നിയമിച്ചു. കുമ്പള ഇൻസ്പെക്ടർ ജിജേഷിനെ കാസർകോട് വിജിലൻസിലും, മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിനെ ചിറ്റാരിക്കാലിലും ഇൻസ്പെക്ടറായി നിയമിച്ചു.
What's Your Reaction?